ആഭ്യന്തര കലാപം തുടരുന്ന സുഡാനിലെ സാഹചര്യം സങ്കീര്‍ണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. സുഡാനില്‍ ഇപ്പോഴും സ്ഥിതി സംഘര്‍ഷഭരിതമാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. സുഡാനില്‍ ഏകദേശം 3,500 ഇന്ത്യക്കാരുണ്ടെന്നും അവരെ ഖാര്‍ത്തുമിന് പുറത്ത് എത്തിക്കുന്നത് പ്രയാസകരമാണെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുഡാനിലെ പരമാവധി ഇന്ത്യക്കാരുമായി എംബസി ആശവിനിമയം നടത്തിയിട്ടുണ്ട്: രാജ്യത്തേക്ക് മടങ്ങുന്നതിനായി 3100 ഇന്ത്യക്കാര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. സുഡാനിലും ജിദ്ദയിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് വ്യോമസേനാ വിമാനങ്ങളും രണ്ട് നാവികസേനാ കപ്പലും ഉപയോഗിച്ചാണ് രക്ഷാദൗത്യം. നാവികസേനയുടെ മൂന്നാം കപ്പല്‍ ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ അറുന്നൂറ് പേര്‍ ജിദ്ദ വിട്ടു. ഇതില്‍ മുന്നൂറ് പേര്‍ നാട്ടിലെത്തി. 495 പേര്‍ ഇപ്പോഴും ജിദ്ദയിലുണ്ട്. പോര്‍ട്ട് സുഡാനില്‍ 220 പേരുണ്ട. ബസുകളുടെയും ഇന്ധത്തിന്റെയും ലഭ്യതക്കുറവ് ആളുകളെ പോര്‍ട്ട് സുഡാനിലെത്തിക്കാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here