69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തിൽ നടൻ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. റോജിന് പി തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക പരാമർശം. ചിത്രം മികച്ച സിനിമയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹോമിലെ അഭിനയമികവിന് ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത് കേരളത്തിന് അഭിമാനമായി. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്‌കാരവും ഹോമിന് ലഭിച്ചു.

Also Read: പൊരുതി തോറ്റ് പ്രഗ്‌നാനന്ദ; ചെസ് ലോകകപ്പ് ചാമ്പ്യനായി മാഗ്‌നസ് കാള്‍സണ്‍

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളത്തിന് ലഭിച്ചു. കണ്ടിട്ടുണ്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അദിതി കൃഷ്ണദാസ് ആണ് സംവിധാനം. ആര്‍എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവാണ് മികച്ച പരിസ്ഥിതി ചിത്രം. അതേസമയം, നാല് പേർക്കാണ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്.

Also Read: ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടാന്‍ നെയ്മര്‍ ഇന്ത്യയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News