പുഷ്പയിലെ മികച്ച പ്രകടനം: അല്ലു അർജുൻ മികച്ച നടൻ, ആലിയ ഭട്ട്, കൃതി സാനൺ മികച്ച നടിമാർ

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി അല്ലു അർജുൻ. ‘പുഷ്പ’യിലെ പ്രകടനത്തിനാണ് അല്ലു അർജുനെ തെരഞ്ഞെടുത്തത്. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച ഫീച്ചർ ചിത്രമായി ആർ. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ദേശീയോദ്ഗ്രഥന ചി​ത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ദി കശ്മീർ ഫയൽസിന് ലഭിച്ചു.

മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. നവാഗത സംവിധായകനുള്ള അവാർഡ് ‘മേപ്പടിയാൻ’ ഒരുക്കിയ വിഷ്ണുമോഹന് ലഭിച്ചു. മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സുരേഷ് എറിയാട്ട് ഒരുക്കി ഈക്‌സോറസ് സ്റ്റുഡിയോയാണ് നിർമിച്ചിരിക്കുന്നത്.

Also Read: 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം പുരസ്ക്കാരം സ്വന്തമാക്കി. ആര്‍എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവാണ് മികച്ച പരിസ്ഥിതി ചിത്രം.സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.

ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ ചുവടെ:(പ്രത്യേക ജ്യൂറി പുരസ്‌കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രന്‍സ്)
മികച്ച ആക്ഷന്‍ കൊറിയോഗ്രഫി: ആര്‍ആര്‍ആര്‍
മികച്ച സ്‌പെഷല്‍ എഫക്ട്‌സ്: ആര്‍ആര്‍ആര്‍
മികച്ച സംഗീതം: പുഷ്പ
മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ മത്സരിച്ചത്

മികച്ച ആനിമേഷന്‍ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)
മികച്ച വോയ്‌സ് ഓവര്‍: ആര്‍ട്ടിസ്റ്റ് കുലാഡ കുമാര്‍
മികച്ച സംഗീതം: ഇഷാന്‍ ദേവച്ച
മികച്ച പ്രൊഡക്ഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശര്‍മ
മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാല്‍ ടീ)
മികച്ച സംവിധാനം: ബാകുല്‍ മാത്യാനി
മികച്ച ചിത്രം: ചാന്ദ് സാന്‍സേമികച്ച ഹ്രസ്വചിത്രം (ഫിക്ഷന്‍): ദാല്‍ ബാത്

Also Read: നാഷണല്‍ അവാര്‍ഡ്: ‘ഹോം’ മികച്ച മലയാള സിനിമ, മികച്ച തിരക്കഥ ‘നായാട്ട്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News