ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

69- ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വഹീദാ റഹ്മാനും, ആലിയ ഭട്ടും കൃതി സനനുമൊക്കെ ഇന്ത്യന്‍ സിനിമയുടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകങ്ങള്‍ എന്ന് ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് നടി വഹീദാ റഹ്മാന് ദാദാ സാഹേബ് പുരസ്‌കാരം നല്‍കി ആദരിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘റോക്കട്രി- ദ നമ്പി ഇഫക്ടി’ന് വേണ്ടി നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ഗോദാവരി’ എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ നിഖില്‍ മഹാജന് സമ്മാനിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്‌കാരം അല്ലു അര്‍ജുന് സമ്മാനിച്ചു.

READ ALSO:ഇറാനില്‍ ഭൂചലനം; യുഎഇയിലും നേരിയ തോതിൽ പ്രകമ്പനം

മലയാള സിനിമ എട്ട് വിഭാഗങ്ങളിലാണ് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ‘ഹോം’ സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് രാഷ്ട്രപതിയില്‍ നിന്ന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ‘ഹോ’മിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. ‘നായാട്ടി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു.

READ ALSO:ലിയോ: നിര്‍മാതാവിന് തിരിച്ചടി, പുലര്‍ച്ചെ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം തള്ളി കോടതി

‘ചവിട്ട്’ എന്ന ചിത്രത്തിന് അരുണ്‍ അശോക്, സോനി കെ പി എന്നിവര്‍ക്ക് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍.ആര്‍ ആദര്‍ശ് സംവിധാനം ചെയ്ത ‘മൂന്നാം വളവി’ന് സമ്മാനിച്ചു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ‘കണ്ടിട്ടുണ്ടോ’ എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News