നാഷണല്‍ അവാര്‍ഡ്: ‘ഹോം’ മികച്ച മലയാള സിനിമ, മികച്ച തിരക്കഥ ‘നായാട്ട്’

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് ശ്രീനാഥ് ഭാസി മഞ്ജുപിള്ള എന്നിവര്‍ അഭിനയിച്ച ഹോം എന്ന ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള നാഷണള്‍ അവാര്‍ഡ്. വിജയ് ബാബുവാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം.

ഷാഹി കബീര്‍ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നായാട്ട് എന്ന ചിത്രത്തിലൂടെ നേടി.

ALSO READ:‘കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുന്നു; മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല’: മുഖ്യമന്ത്രി

മികച്ച പരിസ്ഥിതി ചിത്രം ആർ എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത മൂന്നാം വളവിനാണ്. ശ്രീ ഗോകുലം മൂവീസാണ് നിർമാണം. മികച്ച അനിമേഷൻ ചിത്രവും മലയാളത്തിൽ നിന്ന് തന്നെയാണ്. ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

ALSO READ:69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News