ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

69മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ വൈകിട്ട് മൂന്ന് മണിയോടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി എട്ട് ദേശീയ പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങും. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനായ വിഷ്ണു മോഹനും നായാട്ട് എന്ന ചിത്രത്തിന് തിരക്കഥ നിര്‍വ്വഹിച്ച ഷാഹി കബീറും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുളള പുരസ്‌കാരവും മലയാളി സംവിധായക അതിഥി കൃഷ്ണദാസിനാണ്. പുഷ്പ ചിത്രത്തിലെ അഭിനയത്തിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടന്‍. മികച്ച നടിക്കുളള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോണും പങ്കിട്ടു.

ALSO READ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News