ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മിഥുന്‍ ചക്രവര്‍ത്തി ഏറ്റുവാങ്ങി. നടി നിത്യാ മേനന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. എട്ടു പുരസ്‌കാരങ്ങളാണ് മലയാള സിനിമക്ക് ലഭിച്ചത്.

ദില്ലി വിഖ്യാന്‍ ഭവനില്‍ വെച്ചാണ് പുരസ്‌കാര വിതരണം നടന്നത്. കാന്താര സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം റിഷബ് ഷെട്ടിക്ക് സമ്മാനിച്ചു. നടി നിത്യാ മേനനും മാനസി പരേഖും മികച്ച നടിക്കുളള പുരസ്‌കാരം ഏറ്റുവാങ്ങി. ചലച്ചിത്ര രംഗത്ത് നല്‍കുന്ന പരമോന്നത ബഹുമതിയായ ഫാല്‍ക്കെ അവാര്‍ഡ് ബംഗാളി താരം മിഥുന്‍ ചക്രവര്‍ത്തിയും ഏറ്റുവാങ്ങി.

ALSO READ:ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ട് ‘ബോഗയ്‌ന്‍വില്ല’ അണിയറപ്രവർത്തകർ, ട്രെയിലർ നാളെ

എട്ട് ദേശീയ പുരസ്‌കാരങ്ങളാണ് മലയാള സിനിമ ഇത്തവണ കരസ്ഥമാക്കിയത്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ആട്ടം സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി സ്വീകരിച്ചു. ആട്ടം സിനിമയുടെ എഡിറ്റര്‍ മഹേഷ് ഭുവനേന്ദാണ് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയത്.
മാളികപ്പുറം സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീപദും പുരസ്‌കാരം ഏറ്റുവാങ്ങി. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മികച്ച മലയാള ചിത്രമയായ സൗദി വെളളക്കയുടെ പുരസ്‌കാരവും ഗാനങ്ങള്‍ക്ക് ബോംബെ ജയശ്രീ മികച്ച ഗായികക്കുള്ള അവാര്‍ഡും നേടി.

പൊന്നിയന്‍ സെല്‍വന്‍ സിനിമയ്ക്ക് പശ്ചാത്തല സംഗീതം നല്‍കിയ എ ആര്‍ റഹ്മാന്‍ ബ്രഹ്മാസ്ത്ര സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പ്രീതം എന്നിവരായിരുന്നു മികച്ച സംഗീത സംവിധായകര്‍. മികച്ച കന്നഡ ചിത്രമായി തെരഞ്ഞെടുത്ത കെജിഎഫ് ചാപ്റ്റര്‍ 2, സംഘട്ടന സംവിധാനത്തിനും അര്‍ഹമായി. മികച്ച ക്യാമറ, സൗണ്ട് ഡിസൈന്‍ മികച്ച തമിഴ് ചിത്രം എന്നീ പുരസ്‌കാരങ്ങളും പൊന്നിയന്‍ സെല്‍വന്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News