അവശേഷിച്ച സ്റ്റാഫ് റൈറ്റര്‍മാരെയും നാഷണല്‍ ജ്യോഗ്രഫിക് മാസിക പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം നാഷണല്‍ ജ്യോഗ്രഫിക് അച്ചടി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അവശേഷിച്ച സ്‌റ്റൈഫ് റൈറ്റര്‍മാരെയും പിരിച്ചുവിട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പത്തൊന്‍പത് റൈറ്റര്‍മാരെ ഇത്തരത്തില്‍ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിരവധി ജീവനക്കാര്‍ ട്വിറ്ററില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. നാഷണല്‍ ജ്യോഗ്രഫികിന്റെ മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി മുന്‍പും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
Also Read- മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു
ശാസ്ത്രം, പരിസ്ഥിതി വിഷയങ്ങളെ അത്രത്തോളം ആഴത്തില്‍ അവതരിപ്പിച്ചുകൊണ്ട് 1888ലാണ് നാഷണല്‍ ജ്യോഗ്രഫിക് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കുറഞ്ഞ നാളുകള്‍കൊണ്ടുതന്നെ മാസികയ്ക്ക് ആളുകള്‍ക്കിടയില്‍ പ്രചാരം ലഭിച്ചിരുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം നാഷണല്‍ ജ്യോഗ്രഫിക് മാസികയും നിരവധി ഫോട്ടോഗ്രാഫര്‍മാരുമായുള്ള കരാറുകളേയും സാരമായി ബാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here