കൊച്ചി കോര്‍പറേഷന് നൂറ് കോടി രൂപ പിഴ

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. ഒരുമാസത്തിനുള്ളില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കാനാണ് ഉത്തരവ്. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണം.

ബ്രഹ്മപുരത്ത് നന്നായി പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്‌ക്കരണപ്ലാന്റ് വേണം.
വിഷയത്തിന് അടിയന്തര പരിഹാരം കാണാന്‍ മൂന്നംഗ സമിതി രൂപീകരിക്കണം. നഗരവികസന വകുപ്പ് സെക്രട്ടറി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, മുന്‍സിപ്പല്‍ കമ്മീഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപികരിക്കേണ്ടത് എന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News