ദേശീയപാതാ വികസനം; കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 741.35 കോടി രൂപ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന വിഹിതമായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi vijayan

സംസ്ഥാനത്തെ ഗതാഗത പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി സംസ്ഥാനത്തിനു ലഭിക്കേണ്ട 741.35 കോടി രൂപ വേണ്ടെന്നുവെച്ച് സംസ്ഥാന സര്‍ക്കാര്‍. എന്‍എച്ച് 744 (കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ), എന്‍എച്ച് 544 ലെ എറണാകുളം ബൈപാസ് (അങ്കമാലി-കുണ്ടന്നൂര്‍) എന്നിവ പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാനായാണ് ജിഎസ്ടി വിഹിതവും റോയല്‍റ്റിയുമായി സര്‍ക്കാരിനു ലഭിക്കേണ്ട 741.35 കോടി രൂപ ഒഴിവാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഈ തുക ദേശീയപാതാ വികസനത്തിനു വേണ്ടി സംസ്ഥാന വിഹിതമായി ഉപയോഗിക്കും. നേരത്തെ, എന്‍എച്ച് 66ന് സ്ഥലം ഏറ്റെടുക്കുന്നതിനായി 5580.73 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. അതിനു പുറമേയാണ് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനവും ഉപേക്ഷിച്ചുകൊണ്ട് ഇടതു സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്നത്.

ALSO READ: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിയുടെ കൊലപാതകം; പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

രാജ്യത്ത് ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിവായി നഷ്ടപരിഹാരത്തുക നല്‍കുന്നത്. എന്നാല്‍ കേരളത്തിലെ ഉയര്‍ന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറിയപ്പോള്‍ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിച്ചെന്നും ആ തുക മുന്‍കൂറായി ദേശീയപാതാ അതോറിറ്റിക്ക് കൈമാറിക്കൊണ്ടാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍എച്ച് 66ന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലെ തന്റെ കുറിപ്പില്‍ സൂചിപ്പിച്ചു. ഇതിനു പുറമെയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിനു കിട്ടേണ്ട ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഉപേക്ഷിച്ചുകൊണ്ട് ആ തുക കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കും എറണാകുളം ബൈപാസിനുമായി സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി സംസ്ഥാനത്തെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News