ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് കേരളം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച സംസ്ഥാനം കേരളം. 5,580 കോടി രൂപയാണ്‌ സ്ഥലം ഏറ്റെടുക്കാൻ കേരളം ചെലവഴിച്ചത്. അതേ സമയം മധ്യപ്രദേശ് , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കാലയളവിൽ സംസ്ഥാന വിഹിതം നൽകിയിട്ടില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

Also read:മനുഷ്യക്കടത്തെന്ന് അജ്ഞാത സന്ദേശം; 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​വെച്ചു

രാജ്യസഭായിൽ കേന്ദ്ര ഗതാഗത വകുപ്പ് നൽകിയ രേഖമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയ പാത വികസനത്തിന്‌ ആവശ്യമായ തുകയിൽ 25 ശതമാനം സംസ്ഥാങ്ങൾ വഹിക്കണമെന്ന നിർദേശം സംസ്ഥാങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുക. കഴിഞ്ഞ 5വർഷം കേരളമാണ് ഏറ്റവും കൂടുതൽ തുക ഭൂമി ഏറ്റെടുക്കാൻ നൽകിയിട്ടുള്ളൽത്ത്. 5580കോടി രൂപയാണ് കേരളം ഇതിനായി ഉണ്ടാക്കിയത്.

3,114 കോടി രൂപയുമായി ഹരിയാനയും 2,301 കോടി രൂപയുമായി ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ. അതേസമയം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മഹാരാഷ്ട്രയിൽ ഭൂമി ഏറ്റെടുക്കലിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 27,568 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.യുപിയിൽ 23,134 കോടിയും കേരളത്തിൽ 22,119 കോടിയും ചെലവഴിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Also read:ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, 2023 ജൂലായ് വരെ ഏകദേശം 160 കിലോമീറ്റർ ദേശീയ പാതയാണ് കേരളത്തിൽ നിർമിച്ചത്. കൂടാതെ, വരാനിരിക്കുന്ന മൂന്ന് ഗ്രീൻഫീൽഡ് പ്രോജക്ടുകളിൽ നാല് വരിപ്പാത ഉൾപ്പെടെയുള്ള ഭൂമിയുടെ വിലയുടെ 25% സംസ്ഥാനം വഹിക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. കേരളം ഇത്രയും തുക ചെലവാക്കുമ്പോൾ ഗുജറാത്ത്, മധ്യപ്രദേശ്, പോലുള്ള സംസ്ഥാങ്ങൾ ഭൂമി ഏറ്റെടുക്കലിന് ഈ കാലയളവിൽ ഒരു രൂപ പോലും നൽകിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News