വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പാക്കാതെ ദേശീയ പാത അതോറിറ്റി

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പാക്കാതെ ദേശീയ പാത അതോറിറ്റി. പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് വംനവകുപ്പ് ദേശീയപാത വിഭാഗത്തിന് കത്തു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ വൈല്‍ഡ് ലൈഫ് ക്രോസിങ് പദ്ധതിയാണിത്.

Also Read: വയോജന സെന്‍സസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

രാത്രികാലങ്ങളില്‍ കൊച്ചി ധനുഷ്‌കോടി ദേശീയപാത മുറിച്ചുകിടക്കുന്ന വന്യ മൃഗങ്ങള്‍ക്ക് വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറച്ചുനാളുകള്‍ക്കു മുമ്പ് ചക്കക്കൊമ്പന്‍ എന്ന കാട്ടാനേയും ഇത്തരത്തില്‍ വാഹനം ഇടിച്ചിരുന്നു.
കാട്ടാന കൂട്ടങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും അപകടം കൂടാതെ ദേശീയപാത മുറിച്ചു കടക്കാന്‍ സൗകര്യമൊരുക്കുവാനാണ് അണ്ടര്‍ പാസ് നിര്‍മിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല.

ബോഡിമെട്ടിനടുത്ത് തോണ്ടിമല, മൂലത്തുറ,ആനയിറങ്കല്‍ എന്നിവിടങ്ങളിലാണ് അണ്ടര്‍ പാസ് നിര്‍മ്മിക്കേണ്ടത്. ദേവികുളം ഗ്യാപിന് സമീപം വരയാടുകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ 4 മീറ്റര്‍ വീതിയില്‍ മേല്‍പാലവും. പദ്ധതിയിലുണ്ട് റോഡിനായി വനംവകുപ്പ് വിട്ടു നല്‍കിയ സ്ഥലത്തിനും മുറിച്ചു മാറ്റിയ മരങ്ങള്‍ക്കുമായി ദേശീയപാത വിഭാഗം അടച്ച തുകയാണ് പദ്ധതിക്ക് ഉപയോഗിക്കുവാന്‍ വകയിരുത്തിയത്. ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പദ്ധതി നീണ്ടു പോകുന്നതില്‍ പ്രദേശവാസികള്‍ക്ക് കടുത്ത ആശങ്കയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration