പാലക്കാട് യുഡിഎഫിൽ പൊട്ടിത്തെറി, മണ്ഡലം കൺവെൻഷനിൽ നിന്ന് നാഷണൽ ജനതാദളിനെ ഒഴിവാക്കി; സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ

പാലക്കാട് UDF ൽ പൊട്ടിത്തെറി. മണ്ഡലം  കൺവെൻഷനിൽ നിന്ന്  ഒഴിവാക്കിയതിനെതിരെ നാഷണൽ ജനതാദൾ രംഗത്ത്. UDF കൺവൻഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ പറഞ്ഞു.  ഘടകകക്ഷി നേതാവായ താൻ അപരിചിതനല്ലെന്നും ജോൺ ജോൺ പറഞ്ഞു. UDF സ്ഥാനാർഥിയുടെ പോസ്റ്റർ പാലക്കാട് നഗരത്തിൽ ആദ്യം പതിച്ച ഘടകകക്ഷിയെയാണ് മണ്ഡലം കൺവൻഷനിൽ നിന്ന് മാറ്റി നിർത്തിയത്. ഇതിനെതിരെ നാഷണൽ ജനതാദൾ പ്രതിഷേധവുമായി രംഗത്തെത്തി. വിളിക്കാത്തതിനാലാണ് UDF  കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ്  അഡ്വ. ജോൺ ജോൺ പറഞ്ഞു.
2018 മുതൽ ഘടകകക്ഷിയാണ്, മുന്നണി യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. കോൺഗ്രസിൽ തമ്മിലടി തുടരുന്നതിനാൽ കൺവൻഷനിൽ നിന്ന് നേരത്തെ കെ.സി. വേണുഗോപാൽ വിട്ടു നിന്നത് വിവാദമായിരുന്നു. ഇതിനിടെ, വ്യക്തികളെ മാത്രമല്ല ഘടകകക്ഷിയെ പോലും വഞ്ചിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ പറഞ്ഞു. UDF കൺവൻഷനിൽ നിന്ന് മാറ്റി നിർത്തിയ കോൺഗ്രസ് നിലപാടിൽ നാഷണൽ ജനതാദൾ പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. കോൺഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ്  പ്രവർത്തനത്തെ ബാധിക്കുന്നതിനിടയിലാണ്
ഘടകകക്ഷിയെ ഒഴിവാക്കി നടത്തിയ മണ്ഡലം കൺവൻഷൻ UDF ന് പുതിയ തലവേദന സൃഷ്ടിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News