നാഷനൽ ലോ യൂണിവേഴ്സിറ്റി പരീക്ഷക്കായ് തയാറെടുക്കാം; നവംബർ 18 വരെ അപേക്ഷിക്കാം

delhi national university entrance test

ദില്ലിയിലെ നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഐലറ്റ് (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 8നു നടക്കും. നിയമ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാനാകുന്ന രാജ്യത്തെ ഏറ്റവും മികച്ച നിയമ പഠന സർവകലാശാലകളിൽ ഒന്നാണ് നാഷനൽ ലോ യൂണിവേഴ്സിറ്റി.

യുജി പ്രോഗ്രാമുകളായി ബിഎ എൽഎൽബി ഓണേഴ്സ് , ബി.കോം എൽഎൽബി ഓണേഴ്സ് എന്നീ അഞ്ച് വർഷ പ്രോഗ്രാമുകൾ ആണുള്ളത്. രണ്ട് പ്രോഗ്രാമുകളിലും അഞ്ച് സീറ്റുകൾ വീതം വിദേശികൾക്കും ഒസിഐ (Overseas Citizens of India), പിഐഒ (Persons of Indian Origin) കാറ്റഗറിയിലുള്ളവർക്കും നീക്കിവെച്ചിട്ടുണ്ട്. ഇക്കൂട്ടർ പ്രവേശനത്തിന് ഐലറ്റ് എഴുതേണ്ട ആവശ്യമില്ല. എന്നാൽ യോഗ്യത പരീക്ഷയിൽ 65% മാർക്ക് നേടണം. നവംബർ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം, കൊച്ചി അടക്കം 35 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.

ALSO READ; കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുകയാണ്; ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രവേശന യോഗ്യത

45% മാർക്കോടെയുള്ള പ്ലസ് ടു ആണ് യോഗ്യത. പിന്നോക്കക്കാർക്ക് 42%, പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനവും മാർക്ക് മതി. നിലവിലെ ഹയർ സെക്കണ്ടറി രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല.

പിജി പ്രോഗ്രാമുകൾ

എൽഎൽഎം (ഒരു വർഷം), മാസ്റ്റർ ഓഫ് ലോ ഇൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ലോ & മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ആർട്സ് ഇൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ലോ & മാനേജ്മെന്റ് എന്നിവയാണ് പിജി പ്രോഗ്രാമുകൾ. കൂടാതെ വിദേശികൾക്കും ഒസിഐ, പിഐഒ കാറ്റഗറിയിലുള്ളവർക്കും അഞ്ച് സീറ്റ് വീതമുണ്ട്. 55 ശതമാനമെങ്കിലും മാർക്കോടെ എൽഎൽബി/ തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. നിലവില്‍ എൽഎൽബി ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

പിഎച്ച്ഡി പ്രോഗ്രാമുകൾ

പിഎച്ച്ഡി പ്രവേശനത്തിനായി, 2 സീറ്റ് വിദേശികൾക്കുൾപ്പടെ 25 സീറ്റ് ഒ‍ഴിവുണ്ട്. 55 % മാർക്കോടെ എൽഎൽഎം/ തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നോക്ക, സാമ്പത്തിക പിന്നോക്ക, ഭിന്നശേഷി വിഭാഗക്കാർക്കു 50% മാർക്ക് മതി. പിഎച്ച്ഡി ഇൻ സോഷ്യൽ സയൻസസ് (പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ക്രിമിനോളജി,എക്കണോമിക്സ്, ഇംഗ്ലീഷ്). സോഷ്യൽ സയൻസസ് /ഹുമാനിറ്റീസിൽ 55% മാർക്കോടെ (പട്ടിക, പിന്നോക്ക, സാമ്പത്തിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50%) ബാച്ചിലേഴ്സ് ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടിയിരിക്കണം.

കൂടുതല്‍ വിവരങ്ങൾക്ക് https://nationallawuniversitydelhi.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News