നിയമസഭാ പോരാട്ടം ചൂടുപിടിച്ച മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തുന്നു. മഹാവികാസ് അഘാഡി സഖ്യം നവംബര്‍ ആറിന് മുംബൈയില്‍ സംയുക്ത റാലി സംഘടിപ്പിക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പ്രചരണ റാലികളില്‍ പങ്കെടുക്കും. അതേസമയം മഹാരാഷ്ട്രയില്‍ ഇരുമുന്നണികള്‍ക്കും വിമത ഭീഷണി വെല്ലുവിളിയാണ്.
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ പ്രചരണം ചൂടുപിടിക്കുകയാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി ആദ്യം കളം പിടിക്കാനുളള തിരക്കിലാണ് മുന്നണികള്‍. മഹാരാഷ്ട്രയില്‍ നവംബര്‍ ആറിന് മുംബൈയില്‍ നടത്തുന്ന സംയുക്ത റാലിയോടെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ പ്രചരണത്തിന് തുടക്കമാകും. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, ഉദ്ധവ് താക്കറെ അടക്കം സഖ്യനേതാക്കള്‍ വേദിയില്‍ പ്രകടന പത്രിക അവതരിപ്പിക്കും.
ALSO READ; കെ മുരളീധരൻ നിയമസഭയിലെത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല: എംവി ഗോവിന്ദൻ മാസ്റ്റർ
ജാര്‍ഖണ്ഡില്‍ നവംബര്‍ ആദ്യവാരം തന്നെ എന്‍ഡിഎ സഖ്യത്തിന്റെ പ്രചരണ വേദികളില്‍ പ്രധാനമന്ത്രി നരരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കും. നവംബര്‍ നാലിന് ജാര്‍ഖണ്ഡിലെ ചൈബാസയിലും ഗര്‍വായിലും നടത്തുന്ന റാലികളെ മോദി അഭിസംബോധന ചെയ്യും. നവംബര്‍ 3 ന് അമിത് ഷാ ജാര്‍ഖണ്ഡില്‍ മൂന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, ഉത്സവകാലത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുന്നതടക്കം മോഹനവാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു. കൂടാതെ പൗരത്വ നിയമഭേദഗതിയും ജാര്‍ഖണ്ഡില്‍ ബിജെപിയുടെ പ്രചരണ ആയുധമാണ്. പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വിമത ഭീഷണിയാണ് മഹാരാഷ്ട്രയില്‍ ഇരുസഖ്യവും നേരിടുന്ന പ്രധാന വെല്ലുവിളി.
288 സീറ്റുളള മഹാരാഷ്ട്രയില്‍ ഇരുമുന്നണികള്‍ക്കുമായി 56 വിമത സ്ഥാനാര്‍ത്ഥികളുണ്ട്. നവംബര്‍ നാലിന് പത്രിക പിന്‍വലിക്കാന്‍ സമയപരിധി അവസാനിക്കാനിരിക്കെ, വിമതരെ അനുനയിപ്പിക്കാനുളള നീക്കവും ശക്തമാണ്. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് പക്ഷം ഏഴ് മണ്ഡലങ്ങളിലാണ് പരസ്പരം മത്സരിക്കുന്നത്. സോളാപുര്‍ സിറ്റി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് എതിരെ കോണ്‍ഗ്രസും പത്രിക നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ ചര്‍ച്ചകളിലൂടെ മാഹാവികാസ് അഘാഡിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here