എൻസിപിയുടെ മന്ത്രിമാറ്റ ചർച്ചകളിൽ ദേശീയ നേതൃത്വം ഇടപെടുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിൻ്റെ വസതിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങി. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, തോമസ് കെ. തോമസ് എന്നിവരാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വം ആണെന്നും പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരത് പവാറുമായി വിഷയം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുന്നത് പ്രശ്ന പരിഹാരത്തിനായാണെന്നും എൻസിപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചു.
ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് നിന്നും മാറില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പാർട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും തോമസ് കെ. തോമസ് പറഞ്ഞു. ഇനി ശശീന്ദ്രൻ മന്ത്രിയായി തുടരണമെന്നാണ് പാർട്ടിയുടെ തീരുമാനമെങ്കിൽ തനിക്ക് എതിർപ്പില്ലെന്നും നിരാശല്ല, പ്രത്യാശയാണുള്ളതെന്നും തോമസ് കെ. തോമസ് പറഞ്ഞു. നടക്കുന്നതെല്ലാം നല്ലതിനാണെന്നാണ് വിശ്വസിക്കുന്നതെന്നും ഇതിൽ വ്യക്തിപരമായ അഭിപ്രായമല്ല, പാർട്ടി തീരുമാനമാണ് പ്രധാനമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here