കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന് ദേശീയ തലത്തില്‍ മികവിന്റെ പുരസ്‌കാരം

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന financial Magazine ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമായ BANKING FRONTIERS ന്റെ 2023 ലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ സഹകാരികളുടെ റിസ്‌ക് മാനേജ്‌മെന്റ് രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന് ലഭിച്ചു. ഗോവയില്‍ വച്ച് നടന്ന രണ്ട് ദിവസത്തെ ദേശീയ സഹകരണ ബാങ്കിംഗ് കോണ്‍ഫറന്‍സില്‍ വച്ച് ബഹു. ഗോവ സഹകരണ വകുപ്പ് മന്ത്രി ശ്രീ. സുഭാഷ് ഷിരോദ്കറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Also Read: ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി കൊച്ചി വാട്ടര്‍ മെട്രോ

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത അംഗം തിരിച്ചടവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടാല്‍ വായ്പാ ബാക്കി പൂര്‍ണ്ണമായും സംഘം ഏറ്റെടുക്കുന്ന പദ്ധതി, സംഘാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യ സുരക്ഷയ്ക്ക് പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ നല്‍കുന്ന കെയര്‍ പ്ലസ് പദ്ധതി, സംഘാംഗമായിരിക്കെ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ വരെ ആശ്രിതര്‍ക്ക് നല്‍കുന്ന CPAS പദ്ധതി, അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ നല്‍കാന്‍ കഴിയുന്ന തരത്തില്‍ സംഘം തന്നെ പ്രീമിയം അടച്ച് മുഴുവന്‍ അംഗങ്ങളേയും ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള പദ്ധതി ഉള്‍പ്പെടെ സംഘം നടപ്പിലാക്കിയിട്ടുള്ള മാതൃകാപരമായ പദ്ധതികളാണ് ഈ അവാര്‍ഡിന് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തെ അര്‍ഹമാക്കിയത്.

Also Read: മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

സംഘം പ്രവര്‍ത്തനങ്ങളില്‍ ഒപ്പം സഞ്ചരിക്കുന്ന മുഴുവന്‍ സഹകാരികളുടേയും പിന്തുണയും സഹകരണവും തുടര്‍ന്നും ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കേരള പോലീസിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമായി ഈ അവാര്‍ഡ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണ സമിതി സമര്‍പ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News