മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വളച്ചൊടിച്ച് ദേശീയ മാധ്യമങ്ങൾ. മലപ്പുറത്ത് സോളിടാരിറ്റി വിംഗ് സംഘജടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത വ്യക്തിയെ ഹമാസ് പോരാളി എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതയാണ് സംഘപരിവാർ കേന്ദ്രങ്ങളുടെ നുണപ്രചാരണം.
Also read:ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി നവംബര്‍ നാലിന്
കളമശ്ശേരി സ്ഫോടനത്തെ മുൻനിർത്തി കേരളത്തിൽ വർഗീയ ചേരി തിരിവുണ്ടാക്കാനുള്ള സംഘപരിവാർ കേന്ദ്രങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും നീക്കം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ചുള്ള പുതിയ നുണ പ്രചരണം നടത്തുന്നത്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് മലപ്പുറത്ത് സോളിടാരിറ്റി വിംഗ് സംഘടിപ്പിച്ച പരിപാടിയിൽ ആണ് പലസ്തീൻ പോരാളി എന്ന് പറയുന്ന വ്യക്തി സംസാരിച്ചത് എന്നാണ്.
Also read:മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്
ഇതിനെയാണ് വർഗീയ ചുവയോടെ ദേശീയ മാധ്യമങ്ങൾ വളച്ചൊടിച്ചത്. ഇതിനുപുറമെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും ശ്രമിക്കുന്നത് പലസ്തീൻ അനുകൂല പരിപാടികൾ നടത്തുന്നവരെ കേസിൽ കുടുക്കാൻ ആണെന്നും അത് കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇതും സംഘപരിവാർ കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളത്തിനെതിരെ ഉത്തരം വർഗീയ വിഷം ചീറ്റുമ്പോഴും ഉയരുന്ന ചില പ്രധാന ചോദ്യങ്ങൾ ഉണ്ട്. എന്തുകൊണ്ട് ഹമാസിനെ ഭീകര സംഘടന ആയി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറാക്കുന്നില്ല.ഹമാസിനെ ഇതുവരെ നിരോധിക്കാത്തത് എന്തുകൊണ്ട്. ഐക്യരാഷ്ട്ര സഭ പോലും പറയുന്നത് ഹമാസിന്റെ ആക്രമണം പൊടുന്നനെ ഉണ്ടായത് അല്ലെന്നും. ഈ സത്യവസ്ഥകൾ നമുക്ക് മുന്നിൽ ഉള്ളപ്പോഴാണ് കേരളത്തിനെതിരെ വർഗീയ പ്രചരണം സംഘപരിവാർ കേന്ദ്രങ്ങളും ദേശീയ മാധ്യമങ്ങളും നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here