പഞ്ചാബ് സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

പഞ്ചാബ് അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നതായി സൂചന. വ്യാഴാഴ്ച പുലര്‍ച്ചെ സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയതായും അന്വേഷണം നടക്കുന്നതായുമാണ് വിവരം.

ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്‌ഫോടനം നടന്നിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച ആറ് പെണ്‍കുട്ടികള്‍ക്ക് സാരമല്ലാത്ത പരിക്കേറ്റിരിന്നു. സംഭവം ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം നടക്കുകയാണെന്നും അമൃത്സര്‍ പൊലീസ് അറിയിച്ചിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News