ദേശീയ മെഡിക്കല്‍ കമ്മീഷന് ലോഗോയിലും പേരു മാറ്റം. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കിയാണ് പുതിയ ലോഗോ. ലോഗോയിലെ ധന്വന്തരിയുടെ ചിത്രം കളര്‍ ചിത്രമാക്കി വലുപ്പത്തില്‍ ചേര്‍ത്തിട്ടുണ്ട്. ലോഗോയുടെ നടുവിലായാണ് ധന്വന്തരി ചിത്രം ചേര്‍ത്തത്. ലോഗോയിലെ അശോകസ്തംഭത്തിന് പകരം ഹിന്ദുദൈവം. മതേതര ആശയങ്ങളുടെ ലംഘനമാണ് ലോഗോയില്‍ എന്ന് വിമര്‍ശനം. ഹിന്ദുമത രാഷ്ട്രമെന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഒരുങ്ങുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ സംവിധാനങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കാവിവത്കരിക്കുകയാണ്. ഏറ്റവും ഒടുവിലായി ദേശീയ മെഡിക്കല്‍ കമ്മീഷന് ലോഗോയും കാവിവത്കരിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
Also Read; “ഭരണഘടനാപരമായ കാര്യങ്ങൾക്ക് പകരം സംഘപരിവാറിന്റെ തീട്ടൂരം നടപ്പാക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ
ലോഗോയിലെ അശോക സ്തംഭത്തെ പൂര്‍ണമായും മാറ്റി പകരം ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രം ഉള്‍പ്പെടുത്തി. ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായാണ് ധന്വന്തരിയെ കണക്കാക്കുന്നത്. രോഗനിവാരണ ദൈവമായി കണക്കാക്കുന്ന ധന്വന്തരിയുടെ വലിപ്പമുളള കളര്‍ ചിത്രമാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ലോഗോയുടെ നടുവിൽ ചേർത്തിരിക്കുന്നത്. ലോഗോയിലെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുകയും ചെയ്തു. മെഡിക്കല്‍ കമ്മീഷന്റെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ദേശീയ മെഡിക്കല്‍ കമ്മീഷന് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപം കൊണ്ട പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതോടയാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രം ഉപയോഗിച്ച് തുടങ്ങിയത്.
Also Read; കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി
ജി 20 ഉച്ചകോടിയിലെ വിദേശരാഷ്ട്രത്തലവന്‍മാര്‍ക്ക് നല്കിയ അത്താഴവിരുന്നിലെ ക്ഷണപത്രത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആയിരുന്നു ഭാരത് എന്ന പ്രയോഗം ഉപയോഗിച്ച് ആര്‍എസ്എസ് അജണ്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി 20യിലും ആസിയാന്‍ ചര്‍ച്ചകളിലുമെല്ലാം ഭാരത് മാത്രം പ്രയോഗിച്ചു. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ഇന്ത്യ എന്ന പേര് മാറ്റാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഫയലുകളിലും ഭാരത് മാത്രമാണ് പ്രയോഗം. ഒരു വശത്ത് ദേശീയത പറയുമ്പോഴും മറുവശത്ത് പ്രത്യക്ഷത്തില്‍ തന്നെ കാവിവത്കരണം ശക്തമാക്കി നടപ്പാക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here