അടുത്ത ദിവസങ്ങളിൽ യുഎഇയിൽ മ‍ഴക്ക് സാധ്യത; മുന്നറിയിപ്പ് പ്രഖ്യാപിച്ചു

rain alert in UAE

അടുത്ത ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ് മഴ പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രിയോടെ മഴ പെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ALSO READ; മികവിലേക്ക് കുതിക്കാൻ യുഎഇ; രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം

അതേ സമയം, കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. 

NEWS SUMMERY: UAE National Meteorological Center has announced that there is a chance of rain in some parts of the UAE in the coming days.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News