ഒരു കുടുംബത്തിന് ഒരു യുപിഐ വഴി എളുപ്പത്തിൽ ഇടപാടുകൾ നടത്താം; പുതിയ ഫീച്ചർ

upi

യുപിഐയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍. ഇതിലൂടെ ഒരു കുടുംബത്തിന് യുപിഐ ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ കഴിയും. ഒറ്റ ബാങ്ക് അക്കൗണ്ട് മാത്രം ഉള്ളതിനാൽ പൊതുവെ ഒരു കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ അംഗങ്ങൾക്ക് എല്ലാവര്‍ക്കും ഒരേ യുപിഐ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. കുടുംബത്തിലെ ഒരാളുടെ ഫോണില്‍ മാത്രം യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപയോഗിക്കാനാവില്ല. ഈ സാഹചര്യം പരിഗണിച്ചാണ് ഒരു യുപിഐ അക്കൗണ്ട് പല വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചത്.

യുപിഐ സര്‍ക്കിള്‍ വഴി കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പണമടയ്ക്കാനുള്ള സൗകര്യം, യുപിഐ അകൗണ്ട് ഉടമയ്ക്ക് നല്‍കാം. പരമാവധി 5 പേരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ ഒരു പ്രാഥമിക ഉപയോക്താവിന് അനുവദിക്കാവുന്നതാണ്.

യുപിഐ ആപ്പ് തുറന്ന് ‘യുപിഐ സര്‍ക്കിള്‍’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്സ്’ ബട്ടണില്‍ ക്ലിക്കുചെയ്യുക. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേര്‍ക്കുന്നതിന് രണ്ട് ഓപ്ഷനുകള്‍ ആണ് ഉള്ളത്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക അല്ലെങ്കില്‍ അവരുടെ യുപിഐ ഐഡി നല്‍കുക. യുപിഐ ഐഡി ഓപ്ഷന്‍ ആണെങ്കിൽ യുപിഐ ഐഡി നല്‍കുമ്പോള്‍ ‘ആഡ് ടു മൈ യുപിഐ സര്‍ക്കിള്‍’ ക്ലിക്ക് ചെയ്യുക. ശേഷം ഇതിൽ ചേര്‍ക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. ആ വ്യക്തി കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ട് എന്ന് ഉറപ്പാക്കണം. ഇതില്‍ രണ്ട് ഓപ്ഷനുകള്‍ ലഭിക്കും. ‘സ്പെന്‍ഡ് വിത്ത് ലിമിറ്റ് ‘ അല്ലെങ്കില്‍ ‘അപ്രൂവ് എവരി പേയ്മെന്‍റ് എന്നിവയാണ് രണ്ട് ഓപ്ഷനുകള്‍. ആദ്യ ഓപ്ഷനില്‍, ഇടപാടുകള്‍ക്ക് ഒരു പരിധി നിശ്ചയിക്കാം, രണ്ടാമത്തെ ഓപ്ഷനില്‍ എല്ലാ ഇടപാടുകള്‍ക്കും അംഗീകാരം നല്‍കണം. ആവശ്യാനുസരണം ഇതില്‍ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

also read:‘അതെ, ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരോ?’ എന്ന് എഐയോട് ചോദിച്ചു; ‘പോയി ചത്തൂടെ’ എന്ന മറുപടിയുമായി ഗൂഗിളിന്റെ ജെമിനി
‘സ്പെന്‍ഡ് വിത്ത് ലിമിറ്റ് ‘ തിരഞ്ഞെടുക്കുകയാണെങ്കില്‍, പ്രതിമാസ ചെലവ് പരിധികള്‍, അംഗീകാരം അവസാനിക്കുന്ന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നൽകേണ്ടതാണ്. ശേഷം, യുപിഐ പിന്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കുക. രണ്ടാമത്തെ ഉപയോക്താവിനെയും യുപിഐ സര്‍ക്കിളിലേക്ക് ആഡ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News