കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 125 പരിശോധനകള്‍ക്ക് ദേശീയ അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ്

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെഎച്ച്ആര്‍ഐ) 125 പരിശോധനകള്‍ക്ക് ദേശീയ ഗുണനിലവാര ഏജന്‍സിയായ എന്‍എബിഎല്ലിന്റെ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

READ ALSO:കൊച്ചി പഴയ കൊച്ചിയല്ല! ഏഷ്യയിലെ ‘കൊച്ചു സുന്ദരി’

കാര്യവട്ടം കെഎച്ച്ആര്‍ഐ ആസ്ഥാനത്ത് എന്‍എബിഎല്‍ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം തുടക്കത്തില്‍ 68 പരിശോധനകള്‍ക്ക് മാത്രമാണ് അംഗീകാരമുണ്ടായിരുന്നത്. ജൂണില്‍ 57 പരിശോധനകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു.

കെഎച്ച്ആര്‍ഐ അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തും. ഘട്ടം ഘട്ടമായി ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും നിര്‍മാണ മേഖലക്ക് വലിയ മുതല്‍ക്കൂട്ട് ആണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ വസ്തുക്കള്‍, മണ്ണ്, എന്‍ഡിടി (നോണ്‍ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ്) എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഏറ്റവും അധികം പരിശോധന നടക്കുന്ന രാജ്യത്തെ ഏക സര്‍ക്കാര്‍ സ്ഥാപനമെന്ന നേട്ടം ഇതോടെ കെഎച്ച്ആര്‍ഐയ്ക്ക് ലഭിച്ചു.

READ ALSO:അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു; 88,977 പേര്‍ക്ക് നേട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News