കേരളത്തില്‍ 3 ആശുപത്രിക്കുകൂടി ദേശീയ അംഗീകാരം

കേരളത്തില്‍ മൂന്ന് ആശുപത്രിക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (86 ശതമാനം), കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (89 ശതമാനം) എന്നിവയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം നേടിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുമാത്രം 143 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി നടത്തിയ നടപടിക്ക് ലഭിച്ച അം?ഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ക്കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രിക്ക് എന്‍ക്യുഎഎസ് അംഗീകാരവും 76 ആശുപത്രിക്ക് പുനര്‍ അംഗീകാരവും നേടിയെടുക്കാനായി.

Also Read: ചിന്താ ജെറോമിന് നേരെ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറിടിപ്പിക്കാന്‍ ശ്രമം

അഞ്ചു ജില്ലാ ആശുപത്രി, നാലു താലൂക്ക് ആശുപത്രി, ഒമ്പതു സാമൂഹികാരോഗ്യകേന്ദ്രം, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 116 കുടുംബാരോഗ്യകേന്ദ്രം എന്നിങ്ങനെയാണ് അംഗീകാരം നേടിയത്.എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്നുവര്‍ഷത്തെ കാലാവധിയാണുള്ളത്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News