ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; ഇരട്ട വെള്ളി മെഡല്‍ നേടി മലയാളി താരം അബ്‌ന

61ാമത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ അബ്‌നയ്ക്ക് ഇരട്ട വെള്ളി മെഡല്‍ നേട്ടം. 17 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ സ്പീഡ് ഇന്‍ ലൈന്‍ വിഭാഗത്തില്‍ നടന്ന മത്സരത്തിലാണ് അഭിമാനനേട്ടം അബ്‌ന സ്വന്തമാക്കിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി.സി അജയകുമാര്‍, അധ്യാപികയായ ബിനു എം.എച്ച് ദമ്പതിമാരുടെ മകളാണ് അബ്‌ന.

ALSO READ:  വെൽഫയറിന്റെ പരിഷ്കരിച്ച പതിപ്പ് ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിലേക്ക്

ചണ്ഡിഗഢിലും ചെന്നൈയിലുമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പത്ത് കിലോ മീറ്റര്‍ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റര്‍ പോയിന്റ് ടു പോയിന്റ്(റോഡ്) മത്സരത്തിലുമാണ് അബ്‌ന മികച്ച പ്രകടനം കാഴ്ചവെച്ചത്.

ALSO READ: തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം

ഇതോടെ അബ്‌നയ്ക്ക് ഏഷ്യന്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള സെലക്ഷന്‍ ലഭിച്ചു. പൂത്തോട്ട ശ്രീനാരായണ ലോ കോളേജില്‍ ബികോം എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ അബ്‌നയുടെ പരിശീലകന്‍ സിയാദ് കെ.എസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News