ദേശീയ സെമിനാർ; അപേക്ഷ ക്ഷണിച്ച് സംസ്ഥാന യുവജന കമ്മീഷൻ

കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ‘Youth Empowerment, Mental Resilience, Happiness: Challenges and Possibilities’ എന്ന വിഷയത്തിലാണ്‌ സെമിനാർ. 18നും 40നും മധ്യേ പ്രായമുള്ള സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള യുവജനങ്ങൾ 15നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം.

ALSO READ: പിഎച്ച്‌ഡി കലത്തിൽ ഇട്ട് വേവിച്ചാൽ കഞ്ഞിയാകുമോ? നാല് ബിരുദാനന്തര ബിരുദങ്ങൾ ഉള്ള യുവാവ് ജീവിക്കാൻ പച്ചക്കറി വിൽക്കുന്നു

അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണനയുണ്ടാകും. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമർപ്പിക്കണം. ksycyouthseminar@gmail.com എന്ന മെയിൽ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പിഎം ജി, തിരുവനന്തപുരം -33 നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News