ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഹരിയാനയും സർവീസസും ചാമ്പ്യന്മാർ

national-fencing-championship

കണ്ണൂരിൽ നടന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും ചാമ്പ്യൻമാരാരായി. വനിതാ വിഭാഗത്തിൽ മണിപ്പൂരും പുരുഷ വിഭാഗത്തിൽ മഹാരാഷ്ട്രയുമാണ് രണ്ടാം സ്ഥാനക്കാർ.

വനിതാ വിഭാഗത്തിൽ 35 പോയിൻറ് നേടിയാണ് ഹരിയാന ഓവറോൾ ചാമ്പ്യൻമാരായത്. പുരുഷ വിഭാഗത്തിൽ 25 പോയിന്റ് നേടി സർവീസസും ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ 16 പോയിന്റോടെ മണിപ്പൂർ രണ്ടാം സ്ഥാനവും 10 പോയിന്റോടെ തമിഴ്‌നാട് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ 18 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 16 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി. നിയമസഭ സ്വീക്കർ എഎൻ ഷംസീർ ട്രോഫികൾ വിതരണം ചെയ്തു.

Read Also: രജിസ്ട്രേഷൻ വകുപ്പിന് ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം

നാല് ദിവസങ്ങളിലായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൻ്റെ സമാപന സമ്മേളനം സ്പീക്കർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കൂടിയായ കെവി സുമേഷ് എംഎൽഎ അധ്യക്ഷനായിരുന്നു. ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News