2021 – 22 വർഷത്തെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 2021 – 22 വർഷത്തെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു. തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനത്തിന് മികച്ച ഡയറക്ടറേറ്റിനുള്ള അവാർഡ് ഐ എച്ച് ആർ ഡിയും മികച്ച സർവകലാശാലയ്ക്കുള്ള അവാർഡ് കേരള സർവകലാശാലയും നേടി. വൊക്കേഷൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവ ഡയറക്ടറേറ്റുകൾക്കുള്ള പ്രത്യേക പുരസ്കാരവും നേടി.

Also Read: ഓണത്തെ കുറിച്ച് ആദ്യം ആശങ്ക ഉണ്ടായിരുന്നു; എന്നാൽ എല്ലാ ആശങ്കയും അകന്നു; മന്ത്രി കെ എൻ ബാലഗോപാൽ

മികച്ച എൻഎസ്എസ് യൂണിറ്റുകൾക്കുള്ള പുരസ്കാരത്തിന് 10 യൂണിറ്റുകളും, മികച്ച കോ ഓർഡിനേറ്റർമാരായി 10 പേരും തിരഞ്ഞെടുക്കപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, എൻഎസ്എസ് റീജിയണൽ ഡയറക്ടർ, എൻഎസ്എസ് ട്രെയിനിങ് കോ-ഓർഡിനേറ്റർ, എന്നിവർ അംഗങ്ങളും സംസ്ഥാന എൻഎസ്എസ് ഓഫീസർ കൺവീനറുമായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. സെപ്റ്റംബർ അവസാനം തൃശ്ശൂർ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Also Read: കണ്ണീരോടെ വിട ചൊല്ലി നാട്; മക്കിമല എൽപി സ്കൂളിലെ പൊതുദർശനം പൂർത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News