നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി

pinarayi vijayan

നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍. സേവനമനോഭാവത്തോടെ സമൂഹത്തില്‍ ഇടപെടുന്നതില്‍ എന്‍എസ്എസ് വളരെ മുന്നിലാണ്. എന്‍എസ്എസ് അംഗങ്ങളുടെ എണ്ണത്തിലും ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളിലും വന്‍ വികാസമാണ് ഉണ്ടായിട്ടുള്ളത്. മതനിരപേക്ഷതയുടെ മഹത്തായ സന്ദേശം എന്‍എസ്എസ് ഗാനത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍എസ്എസ് അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യന് മനുഷ്യനെ തൊട്ടുകൂടാത്ത അവസ്ഥ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ദൃഷ്ടിയില്‍ പെട്ടാല്‍ പോലും കുറ്റകരമാകുന്ന അവസ്ഥ ഉണ്ടായിരുന്നു.എന്‍എസ്എസിന്റെ ഗാനത്തില്‍ മനസ്സിനെ എങ്ങനെ മാറ്റണമെന്ന് പറയുന്നു. മനുഷ്യത്വമാണ് ജാതി. കേരളത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങിയവരുടെ പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തി.
ഒത്തൊരുമിച്ച് വളര്‍ത്തിയ കലാലയങ്ങളെ വിഷലിപ്തമാക്കാനാണ് ഇപ്പോള്‍ ചിലര്‍ ശ്രമം നടത്തുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പാരിതോഷികമായ രണ്ട് കോടി രൂപ കൈമാറി

പാര്‍പ്പിടം ഒരുക്കുന്നതില്‍ എന്‍എസ്എസ് മാതൃകാപരമായി ഇടപെടുന്നു. ‘Not Me but You’ എന്ന ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ എന്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്നു. നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ എന്‍എസ്എസിന്റെ സേവന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ക്ഷേമ മേഖലകളില്‍ എന്‍എസ്എസ് നല്‍കുന്നത് മികച്ച പ്രവര്‍ത്തനമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ മികച്ച പരിഗണനയാണ് എന്‍എസ്എസിന് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News