ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മുരളി ശ്രീശങ്കറിനും ഷമിക്കും അര്‍ജുന അവാര്‍ഡ്

2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കര്‍, ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എന്നിവരടക്കം 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍. ഏറ്റവും വലിയ ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് ബാഡ്മിന്റണ്‍ താര ജോഡികളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു.

ALSO READ: സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനമാണ് ഷമി കാഴ്ചവച്ചത്. ഏഴ് കളികളില്‍ നിന്ന് മാത്രം 24 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. അതേസമയം മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ പുരസ്‌കാരം ലളിത് കുമാര്‍ (റെസ്ലിംഗ്), ആര്‍ ബി രമേശ് (ചെസ്) എന്നിവര്‍ക്കാണ് ലഭിച്ചത്. 2024 ജനുവരി 9 ന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കായിക അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News