ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മറായി കേരളം. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോര്‍മര്‍ സ്ഥാനം കരസ്ഥമാക്കി വരുന്ന കേരളം ഇത്തവണ ബെസ്റ്റ് പെര്‍ഫോമറായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ-വ്യവസായ പ്രോത്സാഹനവകുപ്പും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിലാണ് കേരളത്തിന്റെ നേട്ടം. അത്യാധുനിക ഇന്‍കുബേഷന്‍ സൗകര്യങ്ങളും ഗണ്യമായ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗും ഉള്‍പ്പെടെയുള്ള കേരളത്തിലെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിനുള്ള അംഗീകാരമാണ് സംസ്ഥാനത്തിന്റെ ഈ നേട്ടം.സ്റ്റാര്‍ട്ടപ്പ് ഇന്ത്യ റാങ്കിംഗിന്റെ നാലാം പതിപ്പിലെ പ്രകടനം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറുന്ന കേരളത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം ലോകനിലവാരത്തിലേക്കെത്തിക്കാനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരംഗീകാരം കൂടിയാണിത്.
ALSO READ: നിങ്ങളുടെ പേര് ചന്ദ്രനിലെത്തണോ..? അവസരമൊരുക്കി നാസ
മുന്‍ രാജ്യസഭാ എംപി കെ കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ-വ്യവസായ പ്രോത്സാഹനവകുപ്പും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ‘ബെസ്റ്റ് പെര്‍ഫോര്‍മര്‍’ ആയി കേരളം.ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സംസ്ഥാനം മികച്ച നേട്ടം കൊയ്യുന്നത്. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍ പുരസ്‌ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്.അത്യാധുനിക ഇന്‍കുബേഷന്‍ സൗകര്യങ്ങളും ഗണ്യമായ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗും ഉള്‍പ്പെടെയുള്ള കേരളത്തിലെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിനുള്ള അംഗീകാരമാണ് സംസ്ഥാനത്തിന്റെ ഈ നേട്ടം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ റാങ്കിംഗിന്റെ നാലാം പതിപ്പിലെ പ്രകടനം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറുന്ന കേരളത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം ലോകനിലവാരത്തിലേക്കെത്തിക്കാനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരംഗീകാരം കൂടിയാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here