നൂതന ആശയങ്ങളിലൂടെ സമഗ്ര സംഭാവനക്കുള്ള ദേശീയ അധ്യാപക പുരസ്കാരം മലയാളിക്ക്

ദില്ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ മേഖലയിൽ നൂതന ആശയങ്ങളിലൂടെ സമഗ്ര സംഭാവനക്കുള്ള ദേശീയ അധ്യാപക പുരസ്കാരം ഡോ. സുധീരൻ ചീരക്കൊടക്ക് ലഭിച്ചു.

ALSO READ: പട്ടികജാതി സബ് പ്ലാൻ: അഞ്ചു വർഷം കൊണ്ട് കേന്ദ്രസർക്കാർ ലാപ്‌സ് ആക്കിയത് 71,686 കോടി രൂപ

ദില്ലിയിലെ ഡോക്ടർ അംബേദ്കർ ഇൻറർനാഷണൽ സെൻററിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്നുമാണ് ഡോ. സുധീരൻ ദേശീയ അവാർഡ് ഏറ്റുവാങ്ങിയത്. കൊണ്ടോട്ടി ബിആർസി കേന്ദ്രീകരിച്ച് കൊറോണ കാലഘട്ടത്തിലെ ഓൺലൈൻ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ ഏർപ്പെടുത്തിയ നൂതന ആശയങ്ങൾക്കാണ് ഇദ്ദേഹം ദേശീയ പുരസ്കാരത്തിന് അർഹനായത്. നിലവിൽ പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകനാണ് ഡോ. സുധീരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News