കുവൈറ്റിൽ നിയമ ലംഘകരെ കണ്ടെത്താൻ രാജ്യ വ്യാപകമായ സുരക്ഷാ പരിശോധനകൾ

Kuwait

കുവൈറ്റിൽ വിവിധ നിയമ ലംഘകരെ കണ്ടെത്താനുള്ള സുരക്ഷ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മൈതാൻ ഹവല്ലി ഏരിയയിൽ നടത്തിയ പരിശോധനയിൽ 1,141 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.

പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ പരിശോധനക്ക് മേൽനോട്ടം വഹിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും, താമസ നിയമ ലംഘകർ, പിടികിട്ടാപുള്ളികൾ, അറസ്റ്റ് വാറൻ്റുള്ളവർ, മയക്കുമരുന്ന് കൈവശം വച്ചിരുന്നവർ തുടങ്ങി നിരവധി നിയമ ലംഘകരെ പരിശോധനയിൽ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also Read: ‘പാലക്കാട് ഒരു മാറ്റം ആഗ്രഹിക്കുന്നു’; അജ്മാനില്‍ നല്‍കിയ സ്വീകരണത്തില്‍ പി സരിന്‍

ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമ ലംഘനങ്ങൾ അടിയന്തര ഹോട്ട്‌ലൈൻ നമ്പറായ 112 വഴി റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം രാജ്യത്തെ താമസക്കാരോട് ആവശ്യപ്പെട്ടു. നിയമലംഘകരെ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച രാജ്യ വ്യാപകമായ സുരക്ഷാ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News