പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം. സമീപാവാസിയായ ശശിയാണ് ഇരുവരേയും മര്‍ദിച്ചത്.

also read- ‘എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല?’; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച

പാറശാലയ്ക്ക് അടുത്ത്് നെടുവാന്‍വിളയിലാണ്് സംഭവം നടന്നത്. പുറമ്പോക്കില്‍ വീണുകിടന്ന തേങ്ങ എടുത്തതിനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയേയും അമ്മയേയും അയല്‍വാസിയായ ശശി മര്‍ദിച്ചത്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന നിരജ്ജന്‍ പുരയിടത്തില്‍ വീണുകിടന്ന തേങ്ങയുമായി വീട്ടിലെത്തി. ഇതിനുപിന്നാലെ വന്ന ശശിയുടെ ഭാര്യ തേങ്ങ പിടിച്ചുവാങ്ങി മടങ്ങി. ഇതില്‍ തുടര്‍ന്നുള്ള വാക്കേറ്റമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം അയല്‍വാസി സ്ത്രീയുടെ ഭര്‍ത്താവ് ശശി വീട്ടിലെത്തി ഇവരെ മര്‍ദിക്കുകയായിരുന്നു.

also read- 110-ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സൗദി വനിത; പിന്തുണയുമായി മക്കളും

മര്‍ദിച്ച ശശിക്കെതിരെ കുട്ടിയുടെ അമ്മ സുജ പാറശാല പൊലീസില്‍ പരാതി. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കുന്നതായി
പാറശാല പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News