കൊല്ലം സ്വദേശിയെ ആക്രമിച്ച് പണവും സ്വര്‍ണ മോതിരവും തട്ടിയെടുത്തു; പ്രതി പിടിയില്‍

കൊല്ലം സ്വദേശിയെ ആക്രമിച്ച് പണവും സ്വര്‍ണ മോതിരവും തട്ടിയെടുത്ത കേസില്‍ പാലക്കാട് നെന്മാറ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്ടുക്കാട് കയറാടി സ്വദേശി സന്‍സാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്നിരുന്ന കൊല്ലം പത്തനാപുരം സ്വദേശി സജേഷിനെയാണ് പ്രതി ആക്രമിച്ചത്.

ALSO READ:‘ശശിമെമ്പര്‍ അങ്ങനെയാണ് ജനങ്ങളുടെ ഏതാവശ്യത്തിനും മുന്നില്‍ കര്‍മ്മനിരതന്‍ എന്ന വാക്ക് അന്വര്‍ത്ഥമാക്കിയ ഉത്സാഹഭരിതന്’; പോസ്റ്റുമായി ഡോ. സുജിത് എംഎൽഎ

സൗഹൃദം സ്ഥാപിച്ച് അയ്യന്തോള്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് നെറ്റിയില്‍ പരിക്കേല്‍പ്പിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തു എന്നുമാണ് കേസ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ALSO READ:ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ആരംഭിക്കും: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News