ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് മത്സരിക്കാൻ കൊല്ലം സ്വദേശിയും

Australian Election

ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് മത്സരിക്കാൻ കൊല്ലം സ്വദേശിയും. 2025 ഏപ്രിലിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് തെരഞ്ഞെടുപ്പിലാണ് കൊല്ലം പട്ടത്താനം സ്വദേശിയായ ജേക്കബ്തരകൻ വടക്കേടത്ത് മത്സരിക്കുന്നത്.

വടക്കേടത്ത് വീട്ടിൽ പരേതരായ വി സി ചാക്കോ തരകന്റെയും രാജമ്മയുടെയും ഇളയമകനാണ് ജേക്കബ്. ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. മൂന്നുവർഷമാണ് സെനറ്റിന്റെ കാലാവധി. സ്ഥാനാർഥിത്വത്തിനുവേണ്ടി ഈ മാസം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ലിബറൽ പാർടിയിൽ നാലുപേർ മത്സരിച്ചു വിജയം ജേക്കബിനായിരുന്നു.

Also Read: സ്‌കൂളുകളും ഷോപ്പുകളും അടച്ച് തായ്‌വാന്‍; കരതൊടുന്നത് പതിറ്റാണ്ടിലെ ഏറ്റവും പ്രഹരമേറിയ ചുഴലിക്കൊടുങ്കാറ്റ്

ഓസ്ട്രേലിയയിലെ മുഖ്യ പാർട്ടികളിൽ സെനറ്റ് അംഗമായി മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതി ഇതോടെ ജേക്കബ് തരകന് സ്വന്തം. തലസ്ഥാനമായ കാൻബറ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (എസിടി) ദ്വയാംഗ മണ്ഡലത്തിലാണ് ജേക്കബ് സ്ഥാനാർഥിയാകുന്നത്.

തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതാണ് ഇവിടുത്തെ രീതി.ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ദ്വയാംഗ മണ്ഡലത്തിൽ ഏകദേശം മൂന്നുലക്ഷം വോട്ടർമാരാണുള്ളത്. മുൻഗണന വോട്ടിങ് രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 33 ശതമാനത്തിലധികം വോട്ടുനേടുന്ന രണ്ടു പേർ സെനറ്റിൽ എസിടിയെ പ്രതിനിധീകരിക്കും.

Also Read: ‘ആദ്യം അത് അംഗീകരിക്കണം’; വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ള തലവൻ

2022 വരെ മൂന്നു തവണ തുടർച്ചയായി ഓസ്ട്രേലിയയിൽ ലിബറൽ പാർടി ഭരണമായിരുന്നു. കൊല്ലം ടികെഎം കോളേജിൽനിന്ന് ബികോം പൂർത്തിയാക്കിയ ജേക്കബ് 1998ൽ എംബിഎ പഠനത്തിനായി ഓസ്ട്രേലിയയിലേക്കു പറന്നു. നിലവിൽ പ്രതിരോധ വകുപ്പിൽ കൺസൽട്ടന്റാണ്. ഭാര്യ ബീനു ജേക്കബ് സർക്കാർ ഉദ്യോഗസ്ഥ.മക്കൾ ജോഹാൻ ജേക്കബ്, കാരൾ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News