കര്‍ണ്ണാടക ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു

കര്‍ണ്ണാടക ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. പുല്‍പ്പള്ളി ആലൂര്‍കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ സുന്ദരേശന്‍ (60) ആണ് മരിച്ചത്. ഭാര്യ അമ്മിണി, അനുജന്‍ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവര്‍ പരിക്കുകളോടെ ഗുണ്ടല്‍പേട്ട ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read: വധശ്രമ പരാതി; എംഎല്‍എ തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നല്‍കി

ദേശീയ പാതയില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്.സുന്ദരേശനും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ലോറിയിടെ ആനിത വേഗതയാണ് അപകടമുണ്ടാക്കിയത് എന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News