തൃശൂർ ചാവക്കാട് സ്വദേശിയെ അബുദാബിയിൽ കാണാതായി

തൃശൂർ ചാവക്കാട് ഒരുമനയൂർ സ്വദേശിയായ യുവാവിനെ അബുദാബിയിൽ കാണാതായതായി പരാതി. ഒരുമനയൂർ കാളത്ത് വീട്ടിൽ സലിമിന്റെ മകൻ 28 വയസുള്ള ഷെമിൽ- നെയാണ് ഇക്കഴിഞ്ഞ മാർച്ച് 31 മുതൽ കാണാതായത്. എം കോം ബിരുദധാരിയായ ഷെമിൽ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലാണ് താമസിച്ചിരുന്നത്. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല.

Also Read: മത മേലധ്യക്ഷന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടത്: ലീഗിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

ഇതെ തുടർന്ന് റാസൽ ഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് അബുദാബി പൊലിസിൽ പരാതി നൽകി. 1295/2024 എന്ന നമ്പറിൽ അബുദാബി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയനും പരാതി സമർപ്പിച്ചിട്ടുണ്ട്.

Also Read: ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി; മകൻ കരൺ ഭൂഷൻ സിങ് കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News