കഞ്ചാവുമായി എത്തിയ ബംഗാൾ സ്വദേശികൾ പൊലീസ് പിടിയിലായി. തിരൂരിൽ നിന്നും കോഴിക്കോട്ടേക്ക് വില്പനയ്ക്കായി കഞ്ചാവുമായി എത്തുമ്പളാണ് ഇവരെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ മോഹിനുദ്ദീൻ, ഹസ്സൻ എസ് കെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 2.090 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ലഹരി വസ്തുക്കളുമായി എത്തിയ ഇവരെ കസബ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്.
അതിനിടെ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് കഞ്ചാവെത്തിച്ച് നൽകുന്ന കാപ്പാ കേസ് പ്രതിയെയും പൊലീസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ കുര സുഭാഷ് ഭവനിൽ സുഭാഷിനെയാണ് 1.5 കിലോഗ്രാം കഞ്ചാവുമായി എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ചാണ് ഇയാൾ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് നൽകിയിരുന്നത്. കൊല്ലം റൂറൽ ഡാൻസാഫ് ടീമും എഴുകോൺ പൊലീസും ചേർന്നാണ് കൊല്ലം റൂറൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിൽ ഉള്ള ഇയാളെ പിടികൂടിയത്. കാപ്പാ കേസ് പ്രതിയായ സുഭാഷിന് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here