നിറം മങ്ങിയ പല്ലുകൾ ആണോ? പരീക്ഷിക്കാം ചില എളുപ്പ വഴികൾ

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ഉണ്ടാകുന്ന പ്രശ്നമാണ് പല്ലിൽ കറ പിടിക്കുകയെന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തിന്റെ കുറവുകളും നിറമുളള ശീതള പാനീയങ്ങൾ കുടിക്കുന്നതുമൊക്കെ പല്ലിൽ കറ പിടിക്കുന്നതിന് കാരണമാകുന്നു. എന്നാൽ പല്ലുകളിലെ മഞ്ഞ നിറം മാറാൻ വീട്ടിൽ തന്നെ ചില പൊടികൈ പരീക്ഷിച്ച് നോക്കാവുന്നതാണ്. മഞ്ഞള്‍ ഉപയോഗിച്ച് ദിവസവും പല്ല് തേയ്ക്കുന്നത് പല്ലിലെ മഞ്ഞ നിറം അകറ്റാൻ സഹായിക്കും. കൂടാതെ ഓറഞ്ചിന്‍റെ തൊലിയോ മാവിലയോ ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാന്‍ ഉപകരിക്കും.

ALSO READ: ചികിത്സ ധനസഹായത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തട്ടിപ്പ്

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ ഏറെ സഹായിക്കും. മാത്രമല്ല ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുന്നത് പല്ലുകളിലെ കറ അകറ്റാൻ സഹായിക്കും. അതോടൊപ്പം ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.

ALSO READ: അന്ന് ദാവൂദ് പറഞ്ഞു എന്ത് വേണമെങ്കിലും ചോദിച്ചോളൂ…. മടി വേണ്ടാ! കൂടിക്കാഴ്ചയെ കുറിച്ച് തുറന്ന് പറഞ്ഞ ബോളിവുഡ് താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News