ലിപ്സ്റ്റിക്കുകളോട് വിട പറയാം; ചുണ്ട് ചുവക്കാന്‍ ഈ രണ്ട് ചേരുവകള്‍ മാത്രം മതി

ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ കുറവായിരിക്കും. നല്ല ചുവന്ന ചുണ്ടുകളാണ് പലര്‍ക്കും പ്രിയവും. എന്നാല്‍ ചുണ്ട് ചുവക്കാന്‍ കെമിക്കലുകളടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തന്നെ വേണമെന്നില്ല. അതിനുള്ള വഴികളാണ് ചുവടെ,

രണ്ട് ചെമ്പരത്തിപ്പൂവ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ നാരങ്ങാനീരോ നെല്ലിക്കാ നീരോ എന്നിവയാണ് ഇതിന് വേണ്ടത്. ആദ്യം രണ്ട് ചെമ്പരത്തിപ്പൂവ് എടുത്ത് അതിലേക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസെടുക്കുക.

ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നാരങ്ങ ഇല്ലെങ്കില്‍ പകരം നെല്ലിക്ക നീര് ഉപയോഗിക്കുന്നതും നല്ലതാണ്.

Also Read : കണ്ടാല്‍ പരിപ്പുവടയെപ്പോലെ, എന്നാല്‍ സംഗതി അതല്ല; അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ വട

ഇത് ലിപ്സ്റ്റികിന് പകരം ചുണ്ടില്‍ തേക്കാവുന്നതാണ്. ഇടക്കിടെ ഈ കൂട്ട് ഉപയോഗിക്കുക. ഈ കൂട്ട് ചുണ്ടില്‍ തേച്ചാല്‍ തന്നെ ചുണ്ടിന് പിങ്ക് നിറം ലഭിക്കുന്നത് കാണാം. ഇത് തയ്യാറാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ രണ്ടാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News