നമ്മളില്‍ പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അലര്‍ജി. തണുപ്പും പൊടിയും ചില ഭക്ഷണങ്ങളും അലര്‍ജിക്ക് കാരണമാകാറുണ്ട്. അലര്‍ജിക്ക് മരുന്നുകള്‍ കഴിച്ച് തുടങ്ങിയാല്‍ പിന്നെ തുടര്‍ച്ചയായി അത് കഴിക്കേണ്ടിവരും എന്നതാണ് ഒരു വലിയ പ്രശ്‌നം.
അത്ര കടുത്ത രോഗമായി അലര്‍ജിയെ കാണാറില്ലെങ്കിലും ഒരു വ്യക്തിയെ ശാരീരികമായിത്തന്നെ തളര്‍ത്തിക്കളയാന്‍ അലര്‍ജിക്ക് കഴിയും. നമ്മുടെ പ്രതിരോധ ശക്തി കുറയുന്നതാണ് ഇതിന്കാരണമാകുന്നത്.
Also Read : തക്കാളി ഇങ്ങനെ ഉപയോഗിച്ചാല്‍ ചുണ്ടിലെ കറുപ്പ് നിറം മാറും ഒരാഴ്ചയ്ക്കുള്ളില്‍
ഈ അസുഖത്തെ ജീവിതത്തില്‍നിന്നും അകറ്റി നിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മുടെ നിത്യ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ അലര്‍ജിയെ നമുക്ക് തടുക്കുവാനാകും. അലര്‍ജിയെ തടയനായി ചില മുന്‍ കരുതലുകള്‍ സ്വീകരിക്കാം
പുലര്‍ച്ചെ പുറത്തിറങ്ങാതിരിക്കുക
രാവിലെ കാറ്റും മഞ്ഞുമുള്ള സമയമാണ്. അലര്‍ജിയുള്ളവരെ സംബന്ധിച്ച് ഇത് പുറത്തിറങ്ങാന്‍ പറ്റിയ സമയമല്ല.
പൊടിയടിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാം
തുമ്മല്‍, ആസ്ത്മ പോലുള്ള അലര്‍ജികള്‍ക്ക് പ്രധാനമായും കാരണമാകാറുള്ളത് പൊടിപടലങ്ങളാണ്. വളരെയധികം മലിനീകരിക്കപ്പെട്ട സാഹചര്യത്തിലാണ് പലപ്പോഴും പലരും ജീവിക്കുന്നത്.
Also Read : സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ബെസ്റ്റാണ് കറ്റാര്‍വാഴ
ഇത് ആസ്ത്മ പോലുള്ള അസുഖങ്ങളെ ത്വരിതപ്പെടുത്തും. അത്തരം സാഹചര്യങ്ങളില്‍നിന്നും മാറി നില്‍ക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി. വാഹനങ്ങളില്‍ പോകുമ്പോഴും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്.
വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക
പഴകിയതും വൃത്തിയില്ലാത്തതുമായ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ശരീരത്തില്‍ അലര്‍ജിയുണ്ടാക്കാന്‍ കാരണമാകാറുണ്ട്. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
മാസ്‌ക് ധരിക്കുക
വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ഫര്‍ണ്ണിച്ചറുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മമായ പൊടി അലര്‍ജിക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here