പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദ് തിരോധാന കേസിൽ വഴിത്തിരിവ്. നൗഷാദ് തൊടുപുഴയിൽ ഉണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഒന്നരവർഷത്തെ തിരോധാനത്തിനാണ് ഇതോടെ അവസാനമാകുന്നത്. എന്നാൽ ഭാര്യ അഫ്‌സാനയുടെ മൊഴിയിൽ ഇപ്പോഴും പൊലീസിന് വ്യക്തത വന്നിട്ടില്ല. നൗഷാദ് കൊല്ലപ്പെട്ടെന്നും മൃതദേഹം പെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുപോയെന്നും അഫ്സന വ്യാജ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: ‘കൈയും തലയും വെട്ടി കാളിപൂജ നടത്തും’; കൊലവിളി മുദ്രാവാക്യവുമായി ആർ എസ് എസ്
ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയെങ്കിലും മൃതദേഹവിശിഷ്ടം കണ്ടെത്താനായിരുന്നില്ല. എന്നാൽ അഫ്‌സാന മൊഴി നിരന്തരം മാറ്റി പറയുന്നതിനാൽ വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുകയുണ്ടായി. നൗഷാദിനെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ അഫ്‌സാനയെ നുണ പരിശോധനയ്ക്ക് വിധേയപ്പെടുത്താനും പൊലീസ് തീരുമാനിച്ചിരുന്നു. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് നിലവിൽ പൊലീസിന്റെ നിഗമനം. എന്നിട്ടും എന്തുകൊണ്ട് അഫ്‌സാന കള്ളം പറയുന്നു എന്ന കാര്യത്തിൽ ഇതുവരെയ്ക്കും വ്യക്തത വന്നിട്ടില്ല.
ALSO READ: നൗഷാദ് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം; അഫ്‌സാനയുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഉടൻ നൽകില്ല
അതേസമയം, നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇത് അന്വേഷണത്തെ സംബന്ധിച്ച് ഒരു നിർണായക വഴിത്തിരിവായിട്ടായിരുന്നു പൊലീസ് കണ്ടത്. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്നും, മൃതദേഹം സുഹൃത്തിന്‍റെ പെട്ടി ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നും കഴിഞ്ഞ ദിവസം അഫ്സാന വ്യാജ മൊഴി നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here