നൗഷാദിന്‍റെ തിരോധാനം: ഭാര്യ അഫ്സാന പരസ്പര വിരുദ്ധമായി സംസാരിക്കുന്നുവെന്ന് കൂട്ടുകാരി

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാനത്തില്‍ ഭാര്യ അഫ്സാന പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നതെന്ന് കൂട്ടുകാരി ഷാനി. തന്‍റെ സാന്നിധ്യത്തിൽ ഏറെനേരം പൊലീസ് അഫ്സാനയെ ചോദ്യം ചെയ്തിരുന്നുവെന്നും നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാന പൊലീസിനോട് ആവർത്തിക്കുന്നുണ്ടെന്നും ഷാനി പറഞ്ഞു.

മൃതദേഹം മറ്റൊരാളുടെ സഹായത്തിൽ മാറ്റിയെന്നാണ് അവരുടെ പുതിയ മൊഴി. എന്നാൽ ഇത് എവിടേക്കാണെന്ന് പറയുന്നില്ലെന്നും  ഷാനി പറഞ്ഞു. മൃതദേഹം പെട്ടി ഓട്ടോയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്സാന പറയുന്നതെന്നും ഷാനി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതികളായ മുസ്ലീം ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച്

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നൗഷാദിനെ അടൂർ ഭാഗത്ത് വെച്ച് താൻ കണ്ടെന്ന അഫ്സാന പൊലീസിനോട് കളവ് പറഞ്ഞു. ഇതാണ് കേസിൽ വഴിത്തിരിവായത്.

അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ചു കൊന്നു എന്ന് അഫ്സാന പൊലീസിനോട് തുറന്ന് പറഞ്ഞു. നൗഷാദിന്‍റെ പിതാവാണ് മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.

ALSO READ: രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News