‘കൊന്ന് കുഴിച്ചുമൂടി’, കള്ളങ്ങൾ പിന്നീട് കണ്ടെത്തൽ: നൗഷാദ് തിരോധാനക്കേസിൽ അഫ്‌സാന ഇന്ന് ജയിൽ മോചിതയാകും

പത്തനംതിട്ടയിലെ നൗഷാദ് തിരോധാനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഭാര്യ അഫ്‌സാന ഇന്ന് ജയിൽ മോചിതയാകും. ഭർത്താവിനെ താൻ കൊന്ന് കുഴിച്ചുമൂടി എന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അഫ്‌സാനയെ അറസ്റ്റ് ചെയ്‌തിരുന്നത്‌. എന്നാൽ, കാണാതായ നൗഷാദിനെ തൊടുപുഴയിൽ വച്ച് കണ്ടെത്തുകയും ഭാര്യയെ ഭയന്നാണ് താൻ ഒളിവിൽ പോയതെന്ന് നൗഷാദ് വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.

ALSO READ: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക്

അതേസമയം, ഒന്നര വര്‍ഷം മുന്‍പ് കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. അവശനിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവര്‍ പരുത്തിപ്പാറയിലെ വാടകവീട്ടില്‍ നിന്ന് പോയി. മരിച്ചെന്നു കരുതി നൗഷാദിനെ ഉപേക്ഷിച്ചു പോയതാകാമെന്നും പൊലീസ് പറയുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നല്‍കിയത്. അവശനിലയിലായ നൗഷാദ് പിറ്റേദിവസം രാവിലെ സ്ഥലം വിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ALSO READ: പള്ളിക്കലിൽ ഫോട്ടോയെടുക്കുന്നതിനിടെ നവദമ്പതികൾ പുഴയിൽ വീണ സംഭവം; ഭാര്യ നൗഫിയുടെ മൃതദേഹം കണ്ടെത്തി

2021 നവംബറില്‍ നൗഷാദിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഫ്‌സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഒന്നര വര്‍ഷം മുന്‍പ് നൗഷാദിനെ കൊന്ന് കുഴിച്ചിട്ടതായി അഫ്‌സാന മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പരുത്തിപ്പാറയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയില്‍ അഫ്‌സാനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നൗഷാദിനെ പൊലീസ് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News