‘ഭാര്യയെ പേടിച്ചാണ് നാട് വിട്ടത്, അവൾ എന്നെ മർദ്ദിച്ചിട്ടുണ്ട്’, ഇനി വീട്ടിലേക്ക് പോകില്ല: വെളിപ്പെടുത്തലുമായി നൗഷാദ്

ഭാര്യയെ പേടിച്ചാണ് താൻ ഒളിച്ചു ജീവിച്ചതെന്ന് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ നൗഷാദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭാര്യ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും പേടികൊണ്ടാണ് ഫോൺ പോലും മാറ്റിവച്ചു ജീവിച്ചതെന്നും നൗഷാദ് പറഞ്ഞു.

ALSO READ: പിറന്നാളിന്റെ നിറവില്‍ ദുല്‍ഖര്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

‘ഞാൻ തൊമ്മൻകുത്തിൽ ജോലി ചെയ്യുകയായിരുന്നു. കാണാതായത് വാർത്തകൾ ഒന്നും തന്നെ കണ്ടില്ല. ഫോൺ പോലും മാറ്റിവച്ചാണ് ജീവിച്ചത്. ഭാര്യയെ പേടിച്ചാണ് ആരെയും അറിയിക്കാതെ ആരോടും പറയാതെ പോയത്. അഫ്‌സാന എന്നെ മർദ്ദിച്ചിട്ടുണ്ട്’, നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം, ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം; പി ജയരാജൻ

അതേസമയം, പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദ് തിരോധാന കേസിൽ വലിയ വഴിത്തിരിവാണ്‌ സംഭവിച്ചത്. ഒന്നരവർഷത്തെ തിരോധാനത്തിനാണ് ഇതോടെ അവസാനമായത്. എന്നാൽ ഭാര്യ അഫ്‌സാനയുടെ മൊഴിയിൽ ഇപ്പോഴും പൊലീസിന് വ്യക്തത വന്നിട്ടില്ല. നൗഷാദ് കൊല്ലപ്പെട്ടെന്നും മൃതദേഹം പെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുപോയെന്നും അഫ്‌സാന വ്യാജ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News