നവകേരള സദസ് അഭൂതപൂര്‍വമായ വിജയം, പ്രതിപക്ഷത്തോട് നന്ദി പറയുന്നു; മന്ത്രി മുഹമ്മദ് റിയാസ്

നവകേരള സദസ് അഭൂതപൂര്‍വമായ വിജയമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വലിയ നിലയില്‍ ജനങ്ങള്‍ പങ്കെടുത്തു. അതും പ്രതിപക്ഷത്തോടൊപ്പം ഉള്ളവര്‍ തന്നെ പരിപാടിയില്‍ പങ്കെടുത്തുവെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം

ഉത്സവം തല്ലിപ്പിരിക്കന്‍ ശ്രമിക്കുന്ന പോലെയായിരുന്നു പ്രതിപക്ഷ ശ്രമം. പ്രതിപക്ഷ നേതാവ് ആ നിലപാട് തുടരുന്നത് നല്ലത്. ആളുകള്‍ വാശിയോടെ പരിപാടിയില്‍ പങ്കെടുക്കും. ചീമുട്ട മുതല്‍ ഷൂ വരെ എറിഞ്ഞു നോക്കി. അതുകൊണ്ടൊന്നും ആളുകളെ പിന്‍വലിപ്പിക്കാന്‍ പറ്റിയില്ല
കോണ്‍ഗ്രസുകാര്‍ മന്ത്രിമാര്‍ക്ക് നേരെ കൈവീശിയാല്‍ പാര്‍ട്ടിക്കുള്ളില്‍ നടപടി. മന്ത്രിമാര്‍ ചിരിച്ചാല്‍ അവര്‍ തിരിച്ചു ചിരിച്ചാലും നടപടി. ഇങ്ങനെ നടപടിയെടുക്കുന്ന ഒരു പാര്‍ട്ടി പ്രധാന രാഷ്ട്രീയ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ആകാതെ ഇരുട്ടില്‍ തപ്പുകയാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News