‘വേങ്ങരയുടെ ഹൃദയം തൊട്ട് നവകേരള സദസ്’, കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉജ്വല സ്വീകരണം

നവകേരള സദസ് ജനങ്ങളുടെ ഇടയിലേക്കുള്ള, അവരുടെ പ്രശ്നങ്ങളിലേക്കും അതിന്റെ പരിഹാരങ്ങളിലേക്കുമുള്ള സംസ്ഥാന സർക്കാരിന്റെ വേർതിരിവുകൾ ഇല്ലാത്ത യാത്രയാണ്. ഇത് തെളിയിക്കുന്നതാണ് ഓരോ സ്ഥലങ്ങളിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ജനങ്ങൾ നൽകുന്ന ഉജ്വല സ്വീകരണം. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലും മികച്ച ജന പങ്കാളിത്തമാണ് നവകേരള സദസിന് ലഭിച്ചത്.

ALSO READ: അമ്മയെ കണ്ട സന്തോഷത്തില്‍ അബിഗേല്‍; സര്‍ക്കാറിനും പൊലീസിനും നാട്ടുകാര്‍ക്കും നന്ദിയറിച്ച് കുടുംബം

ജനസാഗരമായിരുന്നു വേങ്ങരയിൽ മുഖ്യമന്ത്രിയെ വരവേറ്റത്. അഭിവാദ്യങ്ങൾ അർപ്പിച്ചും സന്തോഷത്തോടെയുമായിരുന്നു ഓരോരുത്തരുടെയും പ്രതികരണം. ലീഗിന്റെ മണ്ഡലത്തിൽ നവകേരള സദസിന് ലഭിച്ച പ്രതികരണം തന്നെ ഈ പരിപാടിയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ ലീഗ് നേതാക്കളുടെ സാന്നിധ്യം നവകേരള സദസിൽ ഉണ്ടായിരുന്നു. യു ഡി ഏഫിൽ നിന്നും വേറിട്ട നിരീക്ഷണവും, നിലപാടുമാണ് ലീഗിന് നവകേരള സദസിനോടുള്ളത്.

ALSO READ: വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനിമുതൽ പ്രൊഫൈല്‍ വിവരങ്ങള്‍ കാണാം; പുതിയ ഫീച്ചറിനായി ഉപയോക്താക്കള്‍

അതേസമയം, കേന്ദ്രം കേരളത്തെ ഉപദ്രവിക്കുന്നുവെന്ന് വേങ്ങരയിലെ സബാഹ് സ്‌ക്വയറിൽ വെച്ച് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിന്റേത് സംസ്ഥാനത്തെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണെന്നും, സംസ്ഥാനത്തിന്റെ വിഹിതം വെട്ടികുറയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News