നവകേരള സദസ് ചരിത്രവിജയമായി മാറി: ഇ പി ജയരാജന്‍

നവകേരള സദസ് ചരിത്രവിജയമായി മാറിയതായി എല്‍ഡിഎഫ് യോഗം വിലയിരുത്തിയെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്ന പ്രമേയം എല്‍ഡിഎഫ് യോഗം പാസാക്കിയതായും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നവകേരള സദസ്സിലൂടെ കേരളത്തിന്റെ ഭാവി എന്താകുമെന്ന ഉത്കണ്ഠ ഇല്ലാതാക്കാന്‍ സാധിച്ചു. ജനങ്ങളില്‍ പ്രതീക്ഷ ഉണ്ടാക്കാന്‍ നവകേരള സദസ്സിലൂടെ സാധിച്ചുവെന്നും അദ്ദേഹം വിലയിരുത്തി.

READ ALSO:‘ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തും’: കടന്നപ്പള്ളി രാമചന്ദ്രൻ

അതേസമയം മുന്‍ധാരണ പ്രകാരം മന്ത്രിസഭാ പുനഃസംഘടനയിലൂടെ കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നാല് കക്ഷികള്‍ക്ക് രണ്ടരവര്‍ഷം വീതം മന്ത്രി സ്ഥാനം നല്‍കാനുള്ള തീരുമാനം നേരത്തെ എല്‍ഡിഎഫ് യോഗം അംഗീകരിച്ചതാണ്. പുതിയ രണ്ട് മന്ത്രിമാര്‍ ഈ മാസം 29ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മറ്റ് കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.
ആരും പറഞ്ഞിട്ടല്ല രണ്ടു മന്ത്രിമാര്‍ രാജിക്കത്ത് കൈമാറിയതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

READ ALSO:കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News