രണ്ടര വയസുകാരന് മജ്ജ മാറ്റിവയ്ക്കാന്‍ ചെലവ് 40 ലക്ഷം ; കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന് താങ്ങായി നവകേരള സദസ്

ജോലി കപ്പലണ്ടി കച്ചവടമാണ്. സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വലഞ്ഞ ഒരച്ഛന്‍ പ്രതീക്ഷയോടെയാണ് പാലക്കാട് നടക്കുന്ന നവകേരള സദസിലേക്ക് എത്തിയത്. ആ പ്രതീക്ഷ വെറുതെയായില്ല. രണ്ടരവയസുള്ള തന്റെ കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്നായിരുന്നു ആ അച്ഛന്‍ നിവേദനത്തിലൂടെ ബന്ധപ്പെട്ടവരെ അറിയിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് തന്നെ പരിഹാരം കാണുന്ന നവകേരള സദസില്‍ ഒരച്ഛന്റെ കണ്ണീരിനും പരിഹാരം ഉണ്ടായി. നവകേരള സദസിന്റെ ചെറുപ്പുളശ്ശേരി യോഗത്തിലാണ് അദ്ദേഹത്തിന്റെ നിവേദനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഉടനടി തീരുമാനം എടുത്തത്.

തലസീമിയ മേജര്‍ രോഗമാണ് രണ്ടര വയസുകാരന്‍ മകന്. എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്യണം. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം.’ അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. ഇതായിരുന്നു നിവേദനത്തില്‍ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കുഞ്ഞിന്റെ ശസ്ത്രക്രിയ എംസിസി വഴി നടത്താമെന്ന് താന്‍ അവരെ അറിയിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ALSO READ: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി

വീണാ ജോര്‍ജിന്റെ കുറിപ്പ്: നവ കേരള സദസ്സിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തില്‍ എത്തിയപ്പോള്‍ എംഎല്‍എ മമ്മിക്കുട്ടി ആണ് രണ്ടര വയസുള്ള ഒരു കുഞ്ഞും അച്ഛനും കാത്ത് നില്‍ക്കുന്നതായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി. കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. തലസീമിയ മേജര്‍ എന്ന രോഗത്താല്‍ ദുരിതമായിരിക്കുന്ന മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന നിര്‍ധനനായ തനിക്ക് ഇതിന് കഴിയില്ല എന്നാണ് പറഞ്ഞത്. എംസിസി വഴി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താം എന്ന് ഞാന്‍ അറിയിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നമ്മള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷിനോട് ഇക്കാര്യം സംസാരിച്ച് ചികിത്സ ക്രമീകരിക്കാം എന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News